പേരാമ്പ്രയിലെ അഭിഭാഷകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയാൽ ആര് ജയിക്കും? ആവേശമായി കല്ലോട് ടർഫിൽ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം


പേരാമ്പ്ര: സൗഹൃദ ഫുട്‌ബോള്‍ മത്സരവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തും ബാര്‍ അസോസിയേഷനും. കല്ലോട് ടര്‍ഫില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി എന്‍.ആര്‍.ഇ.ജി ഓവര്‍സിയര്‍ അഭിനന്ദും ബാര്‍ അസോസിയേഷന് വേണ്ടി അഡ്വ. ഷെറിനും ഗോളുകള്‍ നേടി.

മത്സരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിജു എല്‍.എന്‍, മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.നിജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ആരംഭിച്ചു.

പഞ്ചായത്ത് ജീവനക്കാരും മെമ്പര്‍മാരും അണിനിരന്ന ടീമിനെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നയിച്ചു.

കോടതിയിലെയും പഞ്ചായത്തിലെയും ജീവനക്കാരും അംഗങ്ങളും വക്കീല്‍മാരും അടങ്ങിയ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്.