വിദഗ്ധ ചികിത്സയും അതോടൊപ്പം സൗജന്യ മരുന്ന് വിതരണവും; നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും, നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു. വെള്ളിയൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു.

നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റാസിക്ക് ബോധവത്കരണ ക്ലാസ് എടുത്തു. അലോപ്പതി, ഹോമിയോ, ആയൂര്‍വ്വേദ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി.


.
അലോപ്പതി വിഭാഗത്തിന് കീഴില്‍, നേത്ര, ദന്തരോഗ വിഭാഗം രോഗികളെ പരിശോധിച്ചു. ആരോഗ്യ മേളയുടെ ഭാഗമായി നൊച്ചാട് എ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹര പ്രദര്‍ശനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാശങ്കര്‍, ഗ്രാമപഞ്ചായത്തംഗം കെ.മധു കൃഷ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി എന്‍ നന്ദിയും പറഞ്ഞു.