ക്ഷീണമോ തളര്‍ച്ചയോ തോന്നാറുണ്ടോ? രോഗ ലക്ഷണമാവാം, പേരാമ്പ്രക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പൊരുക്കി ഭാവന തിയേറ്റേഴ്സ് കല്ലോട്


പേരാമ്പ്ര: ഭാവന തിയേറ്റേഴ്സ് കല്ലോടും മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 11 ന് രാവിലെ പത്ത് മണി മുതല്‍ രണ്ട് മണിവരെ കല്ലോട് എ എല്‍ പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുക.

ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഒപ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും. കൂടാതെ ആവശ്യമുള്ളവര്‍ക്ക് ലാബ്, ഇ.സി.ജി സൗകര്യവും ഉണ്ടായിരിക്കും. കണ്ണട ആവശ്യമുള്ളവര്‍ക്ക് 25% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

ബുക്കിങ്ങിനായി 8075918687, 9846099500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.