ജീവിതശൈലി രോഗങ്ങളെ നേരത്തെ കണ്ടെത്താം; ലോക പ്രമേഹ ദിനമായ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ടീം ബി പോസിറ്റിവ്


പേരാമ്പ്ര: ലോക പ്രമേഹ ദിനമായ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ടീം ബി പോസിറ്റീവിന്റെ നേതൃത്വത്തില്‍ കൈലാസ് മെഡിക്കല്‍സിനു സമീപമാണ് ക്യാമ്പ് നടത്തുന്നത്.

ജിവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘടത്തില്‍ ഇവയെ നേരത്തെ കണ്ടെത്തി ചികിത്സ തുടരേണ്ടതാണ്. ക്യമ്പില്‍ സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധന, ബ്ലഡ് ഷുഗര്‍ പരിശോധന, രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.