കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂൺ മറിഞ്ഞുവീണ് നാല് വയസുകാരന് ദാരുണാന്ത്യം; അപകടം ഫോട്ടോ എടുക്കുന്നതിനിടെ


പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗാ‍‍ർഡനിൽ കോൺക്രീറ്റ് തൂണിനോട് ചേ‍ർന്ന് നിന്ന് ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ്‌ തൂൺ മറിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്‌.

അഭിറാം കൽത്തൂണിൻ്റെ അടിയിൽ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Description: Four-year-old boy dies after concrete pillar falls on him in konni elephant camp