കടിയങ്ങാട് ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്


കടിയങ്ങാട്: കടിയങ്ങാട് ബൈക്കും സ്‌കൂട്ടിയുമിടിച്ചുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഏതാണ്ട് പതിനൊന്ന് മണിയൊടുകൂടെയാണ് അപകടം നടന്നത്. എല്ലാവരെയും ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പരിക്കേറ്റ മൂന്ന് പേരെ കല്ലോട് ആശുപത്രിയിലലേക്ക് കൊണ്ട് പോവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റതായി പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര വട്ടക്കുനി ഇര്‍ഫാന്‍(18)നെ പരിക്കുകളോടെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിൽ പ്രവേശിപ്പിച്ചു.

summery: four persons injured in a collision between a bike and a scooter in kadiyangad town