കൊയിലാണ്ടി കുറുവങ്ങാട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാല് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് കള്ളുഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നാല് പേരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

തലയ്ക്ക് സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കന്നൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് വിവരം. മറ്റൊരാള്‍ക്ക് നെറ്റിയില്‍ വലിയ മുറിവുണ്ട്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്.