നടുവണ്ണൂരിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ


നടുവണ്ണൂർ: നടുവണ്ണൂരിലെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയൂരിലെ പുറ്റിങ്ങൽ മീത്തൽ കുമാരന്റെ (56) മൃതദേഹമാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പുതിയപ്പുറത്ത് പുലിക്കോട്ട് താഴ തോട്ടിലാണ് കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു. കുമാരനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ റീന. മക്കൾ: അനൂജ്, അനൂഷ്, അനൂപ്.

Summary: found deadbody in waterbody at naduvannur