മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു


മണിയൂർ: മുടപ്പിലാവിൽ മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: സുമതി
മകൻ: സുധീർ ബാബു (അധ്യാപകൻ റാണി പബ്ലിക് സ്‌കൂൾ വടകര).
മരുമകൾ: പ്രീതി (ഫാർമസി അസിസ്റ്റന്റ് ആശ-എംജെ ഹോസ്പിറ്റൽ വില്യാപ്പള്ളി)
സഹോദരങ്ങൾ: രാഘവൻ, ഭാസ്‌കരൻ, പരേതനായ നാരായണൻ.