മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകൻ പുത്തൂർ പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു


വടകര: മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പുത്തൂർ ട്രെയിനിംഗ് സ്കൂളിന് സമീപം പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

കോഴിക്കോട് കുണ്ടുപറമ്പിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ പത്മാവതി. മക്കൾ: ദീപ, ദീപ്തി. മരുമകൻ ധനേഷ് (പി.എൻ.ബി നടക്കാവ്, കോഴിക്കോട്).

Summary: Former teacher of Memunda High School, Balan Master, passed away in Puttur Puranthodathu