വടകര എം.യു.എം വി.എച്ച്.എസ്.എസിലെ മുന്‍ പ്രിന്‍സിപ്പല്‍ മേപ്പയ്യൂരിലെ കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങറംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. വടകര എം.യു.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു.

ഭാര്യമാര്‍: ജമീല, പരേതയായ കുഞ്ഞയിശ. മക്കള്‍: അബ്ദുല്‍നാസര്‍, സമീര്‍, സാഹിര്‍ (മൂവരും ബിസിനസ്).

മരുമക്കള്‍: ഹസീന, അജീബ, നസീമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് കച്ചേരി, കുഞ്ഞിമൊയ്തി മവ്വണ്ണൂര്‍.

മയ്യത്ത് നിസ്‌ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് ചങ്ങരംവെള്ളി ജുമുഅത്ത് പള്ളിയില്‍ നടക്കും.