വിടപറഞ്ഞത് കായണ്ണയിലെ സിപിഎം പാര്‍ട്ടിയുടെ അമരക്കാരന്‍; അന്തരിച്ച സി.കെ.ചാത്തുക്കുട്ടിയ്ക്ക് അന്ത്യാജ്ഞലിയേകി നാട്


കായണ്ണ: നാട്ടുകാരുടെ പ്രിയങ്കരനും കായണ്ണയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും കായണ്ണയിലെ പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്നു സി.കെ ചാത്തുക്കുട്ടി (90) യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. അന്തരിച്ച കായണ്ണ മുന്‍ വൈസ് പ്രസിഡന്റിന് നാട് വിടയേകി.

സികെ എന്ന പേരില്‍ അറിയപ്പെട്ട സി.കെ ചാത്തുക്കുട്ടി ദീര്‍ഘകാലം കായണ്ണ സിപിഎം ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാകമ്മിറ്റി അംഗം, ഏരിയ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ , കായണ്ണ ഹൈസ്‌ക്കൂള്‍ സ്ഥാപക കമ്മിറ്റി അംഗം, എകെടിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി, വ്യാപാരി വ്യവസായി കായണ്ണ യൂണിറ്റ് പ്രസിഡന്റ്, കായണ്ണ ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന വ്യക്തികൂടെയാണ്.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: സി.കെ മോഹനന്‍, സി.കെ ജ്യോതി (അധ്യാപകന്‍ ജിയുപി സ്‌ക്കൂള്‍ കരുവണ്ണൂര്‍ ), സുജിത, പരേതയായ ഗീത. മരുമക്കള്‍: ബിന്ദു, മിനി (കേരള ബാങ്ക് നടുവണ്ണൂര്‍), എം.കെ സദാനന്ദന്‍ (എംഎസ് ഡിസൈനേഴ്‌സ് ചെങ്ങോട്ടുകാവ്). സഹോദരങ്ങള്‍: മാണിക്യം, ലക്ഷ്മി, പരേതയായ വാവോട്ടുമ്മല്‍ നാരായണി.