ബഹ്റൈന്‍ കെ.എം.സി.സി മുന്‍സംസ്ഥാന പ്രസിഡന്റ് കല്ലോട് കാരപ്പറമ്പത്ത് കെ.പി.സി.അബ്ദുള്ള അന്തരിച്ചു


പേരാമ്പ്ര: കല്ലോട് സി.കെ.ജി.എം ഗവ: കോളേജിന് സമീപം കാരപ്പറമ്പത്ത് കെ.പി.സി.അബ്ദുല്ല അന്തരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടും, പ്രവാസി ലീഗ് മുന്‍നിയോജക മണ്ഡലം പ്രസിഡണ്ടും, പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും, കല്ലോട് ഖുവ്വത്തുല്‍ ഇസ്ലാം സംഘം മുന്‍ വൈസ് പ്രസിഡണ്ടും ആയിരുന്നു.

ഭാര്യ: ഹലീമ, മക്കള്‍: ശഹീല്‍.കെ.പി (പി.ആര്‍.ഒ.സി എച്ച് സെന്റര്‍ കോഴിക്കോട്), സാലിഹ് (തൃശൂര്‍ മെഡിക്കല്‍ കോളജ്), ഷമീബ (ഖത്തര്‍), ശാഹിറബാനു (മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്).

മരുമക്കള്‍: സുബില (എ.യു.പി സ്‌കൂള്‍ കാവുന്തറ), ഷാമില (കായക്കൊടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഷബാദ് (ഖത്തര്‍), മനാസ് (ദുബായ്).

മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍, ഖബറടക്കം 6.00 മണിക്ക് കല്ലൂര്‍ കൂത്താളി മസ്ജിദ് ബിലാല്‍ഖബര്‍സ്ഥാനില്‍ നടക്കും.