ഫെബ്രുവരിയിലെ റേഷന്‍ വാങ്ങാന്‍ മറന്നോ? വിഷമിക്കേണ്ട ഇനിയും സമയമുണ്ട്
കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നുവരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി 28 വൈകുന്നേരം 5.30വരെ 77% കാര്‍ഡ് ഉടമകളാണ് റേഷന്‍ കൈപ്പറ്റിയത്. വെള്ളിയാഴ്ച മാത്രം 5,07660 കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഫെബ്രുവരിയില്‍ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും മാര്‍ച്ച് മൂന്നിനകം വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.

Description: Forgot to buy your February ration? There is still time to worry