കരിയാത്തുംപാറ വനമേഖലയില്‍ തീപിടിത്തം; പാറയുള്ള പ്രദേശമായതിനാല്‍ തീയണക്കല്‍ പ്രയാസകരമായി
കൂരാച്ചുണ്ട്: കക്കയം കരിയാത്തുംപാറ ഉരക്കുഴിയുടെ താഴ്ഭാഗത്തെ വനമേഖലയില്‍ തീപിടിത്തം. ശനിയാഴ്ച്ച ഉച്ചയോടെയാണ് വനത്തില്‍ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പാറയുള്ള പ്രദേശമായതിനാല്‍ ആളുകള്‍ക്ക് കയറിച്ചെന്ന് തീയണയ്ക്കല്‍ പ്രയാസരകമായി. ഇത് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് തടസ്സം സൃഷ്ടിച്ചതായി സമീപവാസികള്‍ പറഞ്ഞു.
എന്നാല്‍ ഇന്ന് രാവിലെയോടെ പ്രദേശത്ത് തീ അണഞ്ഞതായാണ് കാണപ്പെടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ഡാര്‍ലി അബ്രഹാം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തീയണയ്ക്കാന്‍ താമസമുണ്ടായത് പ്രദേശത്തോടു ചേര്‍ന്ന കരിയാത്തും പാറയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന നാട്ടുകാരില്‍ ആശങ്കയുളവാക്കിയിരുന്നു.