ചക്കിട്ടപ്പാറയില്‍ മീന്‍കടയില്‍ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയില്‍


പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ മീന്‍ കടയില്‍ നിന്നും നിരോധിത ലഹരി വസ്തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു. ആഷ് ഫ്രഷ് ഫിഷ് മാളില്‍ നിന്നാണ് 30 പാക്കറ്റ് ഹാന്‍സും ഒന്നര ലിറ്റര്‍ മാഹി മദ്യവും പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്.

സംഭവത്തില്‍ മീന്‍ കടയുടെ ഉടമയായ ചക്കിട്ടപ്പാറ ഭാസ്‌കരന്‍ മുക്ക് അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

പ്രതിയെ ഇന്ന് കോടതയില്‍ ഹാജരാക്കും. ലഹരിവസ്തു വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.

Description: Foreign liquor and intoxicants seized from fish shop in Chakkitappa