മുയിപ്പോത്ത് നീറ്റുതുരുത്തി കോട്ടയില്‍ ശിവക്ഷേത്രത്തില്‍ തിറ ഉത്സവത്തിന് കൊടിയേറി


ചെറുവണ്ണൂര്‍: മുയിപ്പോത്ത് നീറ്റുതുരുത്തി കോട്ടയില്‍ ശിവക്ഷേത്രത്തില്‍ തിറ ഉത്സവത്തിന് കൊടിയേറി.

തിറ ഉത്സവത്തിന്റെ ഭാഗമായി 27-ന് കാവുണര്‍ത്തല്‍, 28-ന് വായാട്ട് മണ്ണില്‍നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേയ്ക്ക് വരവ്, വൈകീട്ട് നീറ്റു തുരുത്തി ക്ഷേത്രത്തില്‍ വലിയ മുത്തപ്പന്‍ വെള്ളാട്ടം, ഗുളികന്‍ തിറ, പൂക്കലശം വരവ് തുടര്‍ന്ന് കാളി, കുട്ടിച്ചാത്തന്‍, ഗുരുതി തിറകള്‍ എന്നിവയും ഉണ്ടാകും.