ഒരു മാസക്കാലത്തെ ഫുട്ബോൾ ആവേശം; നാദാപുരം ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി


നാദാപുരം: ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി. ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം വാർഡ് മെമ്പർ എം സി സുബൈർ നിർവ്വഹിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ കീഴിലാണ് സൗജന്യ ഫുട്ബോൾ പരിശീലനം നൽകിയത്. ഒരു മാസമാണ് പരിശീലനം നൽകിയത്.ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് തുടർന്നും പരിശീലനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.കൺവീനർ കെ വി അബ്ദുള്ള ഹാജി അധ്യക്ഷനായി. നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, വി എൻ അബ്ദുള്ള പരിശീലകൻ പ്രദീപ് എം കെ എന്നിവർ സംബന്ധിച്ചു.