റോഡ് മുറിച്ചു കടന്നത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷം, അപകടത്തിനിടയാക്കിയത് അതിവേഗമെത്തിയ ലോറി- കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ലോറിയിടിച്ച് വയോധികന്‍ മരിക്കാനിടയായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചേലിയ എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇരുവശത്തും നോക്കി വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അദ്ദേഹം റോഡ് മുറിച്ചു കടക്കുന്നത്. എന്നാല്‍ അമിത വേഗതയിലെത്തിയ ലോറി അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ചുദൂരെ ലോറി വരുന്നത് കണ്ട് അദ്ദേഹം കൈകൊണ്ട് സൂചന നല്‍കിയെങ്കിലും ലോറി വേഗത കുറയ്ക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്.

ഇന്ന് പുലര്‍ച്ചെ 6.13ന് താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്‍വശത്താണ് അപകടം നടന്നത്. ലോറിയിടിച്ച തലയിടിച്ചാണ് വീഴുന്നത്.

ചേലിയ മഹല്ല് മുന്‍ പ്രസിഡന്റ് മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു അഹമ്മദ് കോയ ഹാജി. വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. ഇടയ്ക്ക് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

ഭാര്യ: നഫീസ്സ. മക്കള്‍: റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കള്‍: നജ്മ (ചേലിയ ഇലാഹിയ കോളേജ്), മുബീന (കക്കോടി), ഹാരിസ് (കണ്ണങ്കടവ്)

മരുമക്കള്‍: നജ്മ പൂക്കാട്, മുബീന കക്കോടി, ആരിസ് കണ്ണന്‍കടവ്

സഹോദരങ്ങള്‍: മൊയ്തീന്‍, മജീദ്, അബ്ദുറഹ്‌മാന്‍, പാത്തേയി, മറിയം, ആസിയ സൈനബ, പരേതരായ സര്‍വിക്കുട്ടി ഹാജി, ഖദീജ, നഫീസ.

Description: Footage of the accident in front of Koyilandy Taluk Hospital has been released