‘ഇതെല്ലാം എടുത്ത് മാറ്റിക്കോ’; മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍
വടകര: തലശ്ശേരി – മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് തലശ്ശേരി ഭാഗത്ത് നിന്നും കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മാഹി പാലത്തിന് സമീപം ഡിവൈഡറിലിടിച്ച് കത്തി നശിച്ചത്. കത്തുന്നതിനിടെ കാറിന്റെ ടയര്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സര്‍വ്വീസ് റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 13 P 7227 സാൻട്രോ കാർ ആണ് കത്തിയത്. വാഹനം ഓടിച്ച കാറുടമയുടെ മകന്‍ പ്രായാഗിനെ (20) നാട്ടുകാർ രക്ഷപ്പെടുത്തി തലശ്ശേരി ആശുപത്രിയിലെത്തിച്ചു. ഇയാളെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചോമ്പാല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Description: Footage of a car hitting a divider and catching fire on Mahe Bypass is out