മത്സ്യതൊഴിലാളികളുടെ അപകട ഇൻഷൂറൻസ്; മത്സ്യഫെഡ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു


വടകര: മത്സ്യ തൊഴിലാളികളുടെ അപകട ഇൻഷൂറൻസ് സംബന്ധിച്ചു വിവിധ ക്ഷേമപദ്ധതികളെ കുറിച്ചും മത്സ്യതൊഴിലാളികൾക്ക് അവബോധമുണ്ടാക്കുന്നതിന് മത്സ്യഫെഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ് ബോധവൽക്കരണ ക്ലാസ് ഉൽഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ പി.വി ഹാഷിം അദ്ധ്യക്ഷനായി. അസിസ്റ്റന്റ് മാനേജർ ടി അനിൽകുമാർ, വിപി അബ്ദുൽ ശുക്കൂർ, ചങ്ങോത്ത് ഹംസ, എൻ സാഹിറ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ജില്ലാ പ്രൊജക്ട് ഓഫീസർ റെനി സ്വാഗതവും എം.വി സജിത നന്ദിയും പറഞ്ഞു.

മത്സ്യ ത്തൊഴിലാളികള്‍ക്കുള്ള മത്സ്യഫെഡിന്റെ ഗ്രൂപ്പ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 30 ആണ്. മാര്‍ച്ച് 31ന് ശേഷം ഏപ്രില്‍ 30 വരെ അംഗമാകുന്നവര്‍ക്ക് മെയ് ഒന്ന് മുതല്‍ മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ.

Summary: Fishermen’s Accident Insurance; Matsyafed organizes awareness class