പേരാമ്പ്ര എരവട്ടൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം


പേരാമ്പ്ര: എരവട്ടൂരില്‍ പെട്രോള്‍ പമ്പില്‍ തീപ്പിടുത്തം. പെട്രോള്‍ ടാങ്കിന്റെ മോട്ടോറില്‍ നിന്ന് സ്പാര്‍ക്ക് ഉണ്ടായതാണെന്നാണ് സംശയം. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

അടുത്തിടെ തുടങ്ങിയ എരവട്ടൂരിലെ എം.വി.ആര്‍.എല്‍ ഇന്റിമേറ്റ് പെട്രോള്‍ പമ്പിനാണ് തീപിടിച്ചത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഡീസലും പെട്രോളും മാറ്റുന്നതിനിടെയാണ് അപകടം. ഉടന്‍തന്നെ ജീവനക്കാര്‍ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ജീവനക്കാര്‍ ഇടപെട്ട് തീയണച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.