കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്


കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു.

സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്.

നാദാപുരത്തു നിന്ന് സീനിയർ ഫയർ ആൻ്റ് റെസക്യു ഓഫീസർ എം.പ്രവീൺകുമാർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ കെ.പി ബിജു. മനോജ് കിഴക്കെകര പ്രബീഷ് കുമാർ അജേഷ്, സി.യം ഷിജു അനീഷ് ഹോം ഗാർഡ് രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.