കായക്കൊടിക്ക് പിന്നാലെ നരിപ്പറ്റയിലും തീപ്പിടുത്തം; കുറ്റ്യാടിയില്‍ രണ്ടിടത്ത് തേങ്ങാക്കൂട കത്തിനശിച്ചു
നരിപ്പറ്റ: കായക്കോടിക്ക് പിന്നാലെ നരിപ്പറ്റയിലും തീ പിടുത്തം. ചീക്കോന്ന് വെസ്‌റ് അങ്ങംതുണ്ടിയില്‍ കനകരാജ് എന്നയാളുടെ വീടിനോട് ചേര്‍ന്ന തേങ്ങക്കൂടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.
തേങ്ങക്കൂടയിലെ ഒരു ഭാഗത്തുള്ള അയ്യായിരത്തോളം തേങ്ങയും മേല്‍ക്കൂരയും കത്തിനശിച്ചു. ഇതിനോട് ചേര്‍ന്ന ആറായിരത്തോളം തേങ്ങ അഗ്നിരക്ഷാ സേനയെത്തി തീപിടിക്കുന്നതില്‍ നിന്നും സംരക്ഷിച്ചു.
ഇടുങ്ങിയ റോഡ് ആയതിനാല്‍ വലിയ ഫയര്‍ എഞ്ചിന്‍ കടന്നു ചെല്ലുന്നതിന് ബുദ്ധിമുട്ടായതിനാല്‍ സമീപത്തുള്ള കുളത്തില്‍ നിന്നും ഫ്‌ലോട്ട് പമ്പ് പ്രവര്‍ത്തിച്ചാണ് തീയണച്ചത്.
നാദാപുരം അഗ്നിരക്ഷാ സേനയിലെ അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ രണ്ടു മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് തീയണച്ചത്.
അതേസമയം ഇന്ന് രാവിലെ കായക്കൊടടിയിലും സമാനമായ സംഭവമുണ്ടായി. കായക്കൊടി തള്ളിക്കര റോഡില്‍ സലിം എളമാന്‍ കുളങ്ങര എന്നയാളുടെ തേങ്ങാക്കൂട കത്തി നശിച്ചു.
ഇന്ന് രാവിലെ 7.40 ഓടെയാണ് സംഭവം നടന്നത്. തേങ്ങാക്കൂടക്കകത്തെ 7000 തേങ്ങയും കൂടയും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
summary: fire broke out narippatta after kayakkodi in kuttyadi