സാമ്പത്തിക സാക്ഷരതാ കാമ്പയിൻ; നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് റെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം.സി സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കേന്ദ്രത്തിന്റെയും വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ്, ധ്യാൻ ഫൌണ്ടേഷൻ എന്നിവ സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരത ക്യാമ്പയിന്റെ തുടർച്ചയായി രാജ്യത്തുടനീളം ഇത്തരം ഇൻഷുറൻസ് ക്യാമ്പുകൾ നടന്നു വരികയാണ്.

പാവപ്പെട്ടവനു പോലും താങ്ങാൻ പറ്റുന്ന വിധം വർഷത്തിൽ വെറും 20 രൂപ മാത്രം പ്രീമിയമുള്ള ഒരു അപകട ഇൻഷുറൻസ് എന്ന നിലക്കാണ് സുരക്ഷ ഇൻഷുറൻസിന് വാർഡിൽ പ്രചാരം നൽകി പരമാവധി ആളുകളെ ചേർക്കാൻ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് വാർഡ് മെമ്പർ എം.സി സുബൈർ പറഞ്ഞു. ബ്ലോക്ക് കോ-ഓഡിനേറ്റർ ഹണിമ.ടി, വി.ടി.കെ മുഹമ്മദ്, നിസാർ എടത്തിൽ എന്നിവർ നേതൃത്വം നൽകി.
Summary: Financial literacy campaign; Social security insurance camp held in Nadapuram