ആളിപ്പടര്‍ന്ന തീയില്‍ തകര്‍ന്ന് മേല്‍ക്കൂര; ആവളയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരുലക്ഷം രൂപയുടെ നാശനഷ്ടം- വീഡിയോ


ചെറുവണ്ണൂര്‍: ഗുളികപ്പുഴ പാലത്തിന് സമീപത്തായി ആവളയില്‍ കൊപ്ര ചേവിന് തീപ്പിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

തീപ്പിടുത്തത്തില്‍ 8000ത്തോളം കൊപ്രയും പതിനായിരത്തോളം തേങ്ങയുടെ ചിരട്ടയും ചേവിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

എ.എസ്.ടി.ഒ സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ഭക്തവത്സലന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി ജീവനക്കാരായ ഷിജിത്ത്, ഷിഖിലേഷ്, സോജു, ധീരജ്, ജിഷാദ്, എഫ്.ആര്‍.ഒ. ഡ്രൈവര്‍മാരായ വി.കെ ഷൈജു, അജേഷ്, ഹോം ഗാര്‍ഡ് അനീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.