ഉത്സവനാളുകള്‍; കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന- ഇളനീര്‍ക്കുലമുറി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
നടുവണ്ണൂര്‍: കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ഇളനീര്‍ക്കുലമുറിയും മാര്‍ച്ച് 18 മുതല്‍ 30 വരെ നടത്തും. 18 മുതല്‍ 22-വരെ നവീകരണകലശവും 23-ന് പ്രതിഷ്ഠാദിനാഘോഷവുമാണ് നടക്കുക. ഉച്ചയ്ക്ക് പ്രസാദഊട്ട്, ഏഴിന് തായമ്പക, എട്ടിന് പാണ്ടിമേളത്തോടെ പുറത്തെഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും.
24-ന് വൈകുന്നേരം ആറിന് ആഘോഷവരവ്, 6.30-ന് മേല്‍ശാന്തി ആയമഠത്തില്ലത്ത് ശ്രീനിവാസന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം, ഏഴിന് ദേവാനന്ദ് കാരയാട് നയിക്കുന്ന തായമ്പക, ഒമ്പതിന് പുറത്തെഴുന്നെള്ളിപ്പും ഗുരുതിയും. 25-ന് ആറുമണിയ്ക്ക് പ്രതിഭാസംഗമം, എട്ടിന് കരോക്കേ ഗാനമേള. 26-ന് സന്ധ്യയ്ക്ക് പള്ളിക്കര കൊടനാട്ടും കുളങ്ങര ക്ഷേത്രം മഹിളാവേദി നടത്തുന്ന മെഗാ തിരുവാതിരക്കളി, ഏഴിന് കുടുംബശ്രീ കലാമേള.
27-ന് വൈകുന്നേരം സാംസ്‌കാരികസമ്മേളനം. സുരേഷ് ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. പ്രഭാകരന്‍ പുന്നശ്ശേരിയുടെ ഓട്ടന്‍ തുള്ളല്‍ ഉണ്ടാകും. 28-ന് കലാസന്ധ്യ. 29-ന് വൈകീട്ട് ഏഴിന് താലപ്പൊലി എഴുന്നള്ളത്ത് കൂടത്തും കണ്ടിക്കുനിയില്‍ നിന്നാരംഭിക്കും. 30-ന് വൈകീട്ട് മൂന്നിന് പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള ഇളനീര്‍ക്കുലവരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.