മട്ടന്നൂരില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം


കണ്ണൂര്‍: മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി റിയാസ് മന്‍സിലില്‍ നവാസ് (40) മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

നവാസിനെയും യാസിനെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പഴശ്ശിയില്‍ ഒരു വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ നവാസിന്റെ ഭാര്യ ഹസീറ, മറ്റു മക്കളായ റിസാന്‍, ഫാത്തിമ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.