സച്ചിന്‍ദേവ് എം.എല്‍.എയുടെ കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛനും മകള്‍ക്കും പരിക്ക്


കോഴിക്കോട്: കെ.എം സച്ചിന്‍ദേവ് എം.എല്‍.എയുടെ കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛനും മകള്‍ക്കും പരിക്കേറ്റു. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിദ് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു സംഭവം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ആബിദും മകളും സ്‌കൂട്ടറിന് അടിയില്‍പ്പെട്ടുപോയി. ആബിദിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്കേറ്റത്.

Also read: മേപ്പയ്യൂര്‍ ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍https://perambranews.com/man-wearing-veil-caught-in-koyilandy/

അപകടം നടക്കുമ്പോള്‍ സച്ചിന്‍ദേവ് എം.എല്‍.എ കാറില്‍ ഉണ്ടായിരുന്നില്ല. എം.എല്‍.എയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാര്‍. പരിക്കേറ്റ അച്ഛനെയും മകളെയും എം.എല്‍.എ പിന്നീട് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

summary: father and daughter injured in Sachindev MLA’s car collision