നീണ്ട വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കല്‍; പേരാമ്പ്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
പേരാമ്പ്ര: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പേരാമ്പ്ര ഉദയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം തുറമുഖ-പുരാവസ്തു വകൂപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ അശ്വ കുമാര്‍, വനിതാ സെല്‍ എസ് ഐ എം.സി ലത ഉള്‍പ്പെടെയുള്ള 28 പേരാണ് വിരമിച്ചത്. ഇവര്‍ക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. കെ പി ഐ ജില്ലാ സെക്രട്ടറി എ വിജയന്‍ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി.
പേരാമ്പ്ര ഡിവൈഎസ്പി ജയന്‍ ഡോമിനിക്, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി പി അഭിജിത്ത്, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം സി കെ സുജിത്ത് എന്നിവര്‍ സംസാരിച്ചു. പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ കെ ഗിരീഷ് സ്വാഗതവും ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി യൂസഫ് നന്ദിയും പറഞ്ഞു.