ഹജ്ജിന് പോകുന്നവർക്ക് ചാലിക്കരയിൽ യാത്രയയപ്പ് നൽകി


പേരാമ്പ്ര: ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്ന ഹജ്ജാജിമാർക്ക് ചാലിക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ സിദ്ധിഖ് മാഹിരി പരിപാടി ഉദ്ഘാടനം ചെയ്തു.

പി.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നാസർ പി.കെ.കെ സ്വാഗതം പറഞ്ഞു. ഹജ്ജിന് യാത്രയാവുന്ന ചാലിക്കര പുനത്തിൽ ഇബ്രാഹിം മാസ്റ്റർ, ഭാര്യ അസ്മ, ആയിലക്കണ്ടി കുഞ്ഞിമൊയ്തി, ഭാര്യ നഫീസ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്.

അൻവർ ഷാ നൊച്ചാട് മുഖ്യപ്രഭാക്ഷണം നടത്തി. ഇബ്രാഹിം ടി.കെ, അമ്മോട്ടി ചാലിക്കര, അബൂബക്കർ, കെ.ഹാരിസ് മാസ്റ്റർ, കെ.കെ.ആയില കണ്ടി കുഞ്ഞിമൊയ്തി, ഇബ്രാഹിം മാസ്റ്റർ പുനത്തിൽ എന്നിവർ സംസാരിച്ചു.