പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക്, മേപ്പയ്യൂരിൽ യാത്രയയപ്പ് നൽകി


മേപ്പയ്യൂർ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോ​ഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സനാഹുള്ളാ തങ്ങൾ ഹജ്ജ് സന്ദേശം നൽകി.

യോ​ഗത്തിൽ എം.എം അഷറഫ് അധ്യക്ഷനായി. എ.വി അബ്ദുള്ള, എം.കെ അബ്ദുറഹിമാൻ, വി മുജീബ്, ഹുസ്സയിൻ കമ്മന, ഷർമിന കോമത്ത്, കെ.കെ മൊയ്തീൻ, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജാജിമാരായ എം അബ്ദുൽ റസാഖ്, കെ.കെ സീതി, മലപ്പാടി മുഹമ്മദ്, പി.പി.കുഞ്ഞമ്മത്, പി അബ്ദുസ്സലാം എന്നിവർ മറുപടി പ്രസംഗം നടത്തി. ഫൈസൽ ചാവട്ട് സ്വാഗതവും, കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനം കണ്ണൂരിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 1.45ന് 145 യാത്രക്കാരുമായി പുറപ്പെടും. മന്ത്രി വി.അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. 4290 പുരുഷന്മാരും 6831 വനിതകളും ഉൾപ്പടെ 11121 തീർത്ഥാടകരാണ് ഇത്തവണ കേരളത്തിൽ നിന്നുള്ളത്. ആസം, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ലക്ഷദ്വീപ്, തമിഴ്നാട്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ നിന്നുള്ള യാത്രയിലുണ്ട്.