കുരുന്നുകള്‍ക്ക് ആദ്യപാഠങ്ങള്‍ പകര്‍ന്ന് 39 വര്‍ഷം; ഏക്കാട്ടൂര്‍ മാതൃകാ അംഗന്‍വാടിയില്‍ നിന്ന് വിരമിച്ച സുശീല ടീച്ചര്‍ക്ക് യാത്രയയപ്പേകി
അരിക്കുളം: ഏക്കാട്ടൂര്‍ അംഗവാടിയിലെ ടീച്ചര്‍ക്ക് യാത്രയയപ്പേകി. അറിവിന്റെ ആദ്യപാഠങ്ങള്‍ തേടിയെത്തിയ കുരുന്നുകള്‍ക്ക് അവ പകര്‍ന്നു നല്‍കി 39 വര്‍ഷക്കാലം പ്രദേശത്തിന്റെ വെളിച്ചമായ് മാറിയ ഏക്കാട്ടൂര്‍ മാതൃകാ അംഗന്‍വാടിയിലെ സുശീല ടീച്ചര്‍ക്ക് ഗ്രാന്‍മ ഏക്കാട്ടൂരിന്റെ നേതൃത്വത്തില്‍ യാത്രയയപ്പേകി.
പരിപാടിയില്‍ വി കെ.ബിനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.എം ശശി ടീച്ചറെ പൊന്നാട അണിയിച്ചു. ഉപഹാര സമര്‍പ്പണം ഇ.സി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സമിതി സെക്രട്ടറി ടി.എം സജീഷ് സ്വാഗതവും അഷിന്‍ ദാസ് നന്ദിയും രേഖപ്പെടുത്തി.