വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിൽ ഇന്ന് ഡിവൈഎഫ്‌ഐ ബഹുജന യോഗം
വടകര: കാഫിർ വിഷയത്തിൽ മാധ്യമങ്ങളും യുഡിഎഫും നുണ പ്രചാരണം നടത്തുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വടകരയിൽ ബഹുജന യോഗം സംഘടിപ്പിക്കും. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്.
തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നു ഡിവൈഎഫ്ഐ അറിയിച്ചു. ഇന്ന് നടക്കുന്ന വിശദീകരണ യോഗം ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്യും.
അതേസമയം സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ്-ആർഎംപിഐ നേതാക്കൾ നാളെ വടകര എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.