ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ഡ്രൈവ്; ആറുലിറ്റര്‍ ചാരായവുമായി കോട്ടുര്‍ സ്വദേശി പിടിയില്‍


ബാലുശ്ശേരി: ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ആറുലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. കോട്ടുര്‍ വല്ലോറമലയില്‍ ഗിരീഷാ(45)ണ് പിടിയിലായത്.

ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിഷോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ വി.പ്രജിത്ത്, സി.പി ഷാജി, സി.ഇ.ഒമാരായ ടി. നൗഫല്‍, രഘുനാഥ്, പി.എസ് ബേബി, പി. റഷീദ്, കെ.സി ഷൈജു, വനിതാ സി.ഇ.ഒ. ഹിസാന, ഡ്രൈവര്‍ സി. ദിനേശന്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

[mmid2]