കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരം കാണണമെന്നാവശ്യവുമായി ഡിവൈഎഫ്ഐ രം​ഗത്ത്


നാദാപുരം: കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തിയാൽ മാത്രമേ കുരുക്കിന് അല്പമെങ്കിലും കുറവ് ഉണ്ടാവുകയുള്ളൂ. അതിനാൽ എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രം​ഗത്ത് എത്തി.

ഡി.വൈ.എഫ് കല്ലാച്ചി മേഖലാ കമ്മിറ്റി വടകര പൊതുമരാമത്ത് ഓഫീസർക്ക് കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകി. ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി അംഗം കെ.കെ അശ്വന്ത് ,കല്ലാച്ചി മേഖല പ്രസിഡൻറ് പ്രസാദ്, ട്രഷറർ ജിഷ്ണു ,അശ്വന്ത് പി.പി എന്നിവർ സംബന്ധിച്ചു.

Description: Excise’s Onam Special Drive; Thikodi native arrested with 15 bottles of Mahi liquor on Azhiyur-Mahi railway station road