എക്സൈസിൻ്റെ ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; പേരാമ്പ്ര മുതുകാട് 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
പേരാമ്പ്ര: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 110 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. പേരാമ്പ്ര മുതുകാട് സീതപ്പാറയില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.
ബാലുശ്ശേരി എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ് പിടികൂടിയത്. എ.ഇ.ഐ ഗ്രേഡ് രാജു ഗ്രേഡ് ഗിരീഷ് സി.ഇ.ഒ മാരായ റബിന്‍ ജിഷ്ണു ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
Summary: Excise’s Christmas New Year Special Drive; Perampra Mutukad 110 liter wash, 15 liter chair and air conditioner seized