കക്കട്ട് കുന്നുമ്മലിൽ മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ


കക്കട്ട്: കുന്നുമ്മൽ പഞ്ചായത്തിലെ പൂവുള്ളതിൽ മുക്ക് കുനിയിൽ നിന്നും മെത്താഫെറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നുമ്മൽ സ്വദേശ നെരോത്ത് പി പി റംഷിദാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 5.50 ഓടെയാണ് സംഭവം.

പൂവുള്ളതിൽ മുക്ക് കുനിയിൽ സ്കൂൾ റോഡിന് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ കൈവശം നിന്നും 8.4 ​ഗ്രാം മെത്താഫെറ്റമിൻ എക്സൈസ് കണ്ടെത്തി. നാദാപുരം റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണിയും പാർട്ടിയും ചേർന്ന് കോഴിക്കോട് എക്സൈസ് സൈബർ സെല്ലിൻ്റ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സി പി, സിഇഒമാരായ ദീപുലാൽ ഷിജിൻ, രജിലാഷ്, വിജേഷ് അശ്വിൻ, ബബിത, സൂര്യ ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.