വടകരയിലെ സായാഹ്നങ്ങൾ ഇനി സാംസ്കാരിക സമ്പന്നമാകും; സാംസ്കാരികചത്വരം നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
വടകര : വടകര ബി.ഇ.എം. സ്കൂളിനു സമീപം നിർമിക്കുന്ന സാംസ്കാരികചത്വരത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപയുപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. യു.എൽ.സി.സി.എസാണ് ചത്വരത്തിന്റെ ഡി.പി.ആർ. തയ്യാറാക്കി പ്രവൃത്തിയേറ്റെടുത്തത്. വടകരയിലെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓപ്പൺ വേദി, ഇരിപ്പിടങ്ങൾ, ചിത്രപ്രദർശനംനടത്താനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 25 ലക്ഷം രൂപ ചെലവിൽ ഓപ്പൺ വേദി, ചുറ്റുമതിൽ എന്നിവ പൂർത്തിയാക്കും. ഇതിന്റെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. അടുത്തഘട്ടവും ഉടൻതന്നെ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബി.എഡ്. സെൻററുണ്ടായിരുന്ന സ്ഥലത്താണ് സാംസ്കാരികചത്വരം ഒരുങ്ങുന്നത്.
വടകരയിൽ സാംസ്കാരിക പരിപാടികൾ നടത്താനുള്ള സൗകര്യം കുറവാണ്. ഇതിന് ഒരു പരിഹാരമകും സാംസ്കാരിക ചത്വരം. കൂടാതെ വൈകുന്നേരങ്ങളിലും മറ്റും ആളുകൾക്ക് സമയംചെലവഴിക്കാനും ഒരിടമാകും. ന്ധിച്ച് പൂർത്തീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് ചത്വരം പൊതുജനങ്ങൾക്ക് തുറന്ന്കൊടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Description: Evenings in Vadakara will now be culturally rich; The construction work of cultural square is progressing