എരവട്ടൂര്‍ തറവട്ടത്ത് ടി.കെ.ശശി കുഴഞ്ഞു വീണ് മരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ തറവട്ടത്ത് ടി.കെ.ശശി കുഴഞ്ഞുവീണ് മരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്.

ടി.കെ.കുഞ്ഞിരാമന്റെയും ജാനുവിന്റെയും മകനാണ്.

ഭാര്യ: സജീലത (രാമനാട്ടുകര).

മക്കള്‍: അരുണ്‍ജിത്ത്, അഭിജിത്ത്.

സഹോദരങ്ങള്‍: പരേതനായ ഭാസ്‌കരന്‍, ബാലന്‍, വിജയന്‍, ശാന്ത, മല്ലിക, വാസന്തി, ലത, മിനി.