എരവട്ടൂരില്‍ സൗജന്യ നേത്രരോഗ-രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുമായി തണല്‍ സ്വയം സഹായ സംഘം; രക്തദാനസേനയെ രൂപീകരിച്ചു


പേരാമ്പ്ര: എരവട്ടൂരില്‍ സൗജന്യ നേത്ര- തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തണല്‍ സ്വയം സഹായ സംഘം എരവട്ടൂര്‍, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ക്യാമ്പില്‍ സൗജന്യ നേത്രരോഗ തിമിര രോഗ നിര്‍ണ്ണയവും രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാനസേന രൂപീകരണവും നടത്തി. പ്രദേശത്തെ നിരവധിപേര്‍ ക്യാമ്പില്‍ എത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ പ്രേമന്‍, കെ നബീസ, വി രാമചന്ദ്രന്‍ മാസ്റ്റര്‍, ബി പോസിറ്റീവ് ഗ്രൂപ്പ് പി.ആര്‍.ഒ സജിന്‍ എസ്.കെ.എം എന്നിവര്‍ പങ്കെടുത്തു.

summary: eravattur tanal swayamsahaya sangham as a free eye disease cataract screening blood group screening camp