അറിവിന്റെ ലോകത്തേക്ക് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലെ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം
നരക്കോട്: നരക്കോട് എഎല്‍പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു. പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഉദ്ഘാടനം ചെയ്തു. കോമഡി ഫെസ്റ്റിവല്‍ ഫെയിം കെ പി നൂറ സലാം മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.വി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പാചക തൊഴിലാളി എം.എം മാധവിയെ സ്‌കൂള്‍ മാനേജര്‍ കെ.ടി ഗോപകിഷോര്‍ ആദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മൊമെന്റോ എസ്എസ്ജി ചെയര്‍മാന്‍ പി.കെ രാഘവന്‍ മാസ്റ്റര്‍ നല്‍കി.
വള്ളില്‍ രവീന്ദ്രന്‍ മാസ്റ്റര്‍,എം കെ രാമചന്ദ്രന്‍ മാസ്റ്റര്‍, വി പി ബാബു, പി പ്രസന്നകുമാരി, റിനിരാജ് എം, റോസ്ന സി എന്നിവര്‍ ആശംസയും ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഷാജു കെ.ജെ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ ചിഞ്ചു എസ് ശേഖര്‍ നന്ദിയും പറഞ്ഞു.
വെങ്ങപ്പറ്റ: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പ്രവേശനോത്സവം ജനകീയ പങ്കാളിത്തത്തോടെ വിപുലമായി ആചരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ടി. രാജശ്രീ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സലീന സ്വാഗതവും സ്റ്റാഫ് സിക്രട്ടറി നന്ദിയും രേഖപ്പെടുത്തി.
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാര സമര്‍പ്പണം നടത്തി.
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ജി എല്‍ പി സ്‌കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എന്‍ സി ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ആഷ ഇ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിലിത്ത് എന്‍ എം നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം മേലടി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ നിര്‍വഹിച്ചു. കുമാരി കൗമുദി കളരിക്കണ്ടി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യവിഷ്‌കാരവും പ്രദേശത്തെ കലാകാരന്‍ വിഷ്ണു പാറക്കണ്ടി നിര്‍മിച്ച അക്ഷരത്തോണിയും മികവുറ്റതായി.ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രഘു നമ്പിയത്ത്, സി പി നാരായണന്‍, ചന്ദ്രന്‍ വി സി, കെ കെ ബാബു, ഷെല്‍വി സി പി, പി പി ബാലന്‍ ശങ്കരന്‍ ഇ കെ , എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.പി രമ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷിത പഠനോപകരണ വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗീത. പി.കെ രാഗേഷ് കേളോത്ത്, ഷബീര്‍ സിപി, നിഷ കെ.എം, നബീല്‍ ഹാമിദ് എന്നിവര്‍ സംസാരിച്ചു. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ശ്രുതി വൈശാഖ് കുട്ടികളുമായി കളിയും പാട്ടുമായി സംവദിച്ചു.
ചെമ്പനോട: ചെമ്പനോട സെന്റ്.ജോസഫ് എച്ച.എസില്‍ ആഘോഷമായി പ്രവേശനോത്സവം. പുത്തന്‍ ഉടുപ്പുകളും പുതിയ ചിന്തകളും പുതിയ പ്രതീക്ഷകളുമായി പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് കാലു വെച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് അഗ്‌നിയായ് ജ്വാലയായ് ആളിപടരാന്‍ പ്രചോദനം നല്‍കുന്നതായിരുന്നു. പ്രവേശനോത്സവം.
പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. ഹെഡ്മിസ്ട്രസ് ഷാന്റി വി.കെ സ്വാഗതം ആശംസിച്ച യോഗം
സ്‌ക്കൂള്‍ മാനേജര്‍ ജോസഫ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ വൈസ് പ്രസിഡന്റ് ഷിനോജ് വി.റ്റി. അധ്യാപക പ്രതിനിധികള്‍ തോമസ് സി.ജെ, സജി മാത്യു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അന്ന മേരി സന്തോഷ്, എല്‍റിയ റോസ് അഗസ്റ്റിന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.