ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം


വടകര: സംഘടനാ വിഷയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം പൂർത്തിയായി. തോടന്നൂർ യു പി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനംചെയ്തു. ടി കെ രാമചന്ദ്രൻ, കെ.എം ബിജില, വി കെ അശ്വിൻ ലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ടി കെ വേണുവിനെ ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.13 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.