കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം


കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ് പ്രോഗ്രാമിലേയ്ക്ക് ബി എസ് സി നഴ്സിങ്/ജി എന്‍ എം നഴ്സിങ് കോഴ്സുകള്‍ പാസ്സായവരെ മാര്‍ച്ച് ഒന്നിന് 11 മണിക്ക് എച്ച്ഡിഎസ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിലേയ്ക്ക് ക്ഷണിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നഴ്സിങ് പ്രവര്‍ത്തിപരിചയ/പരിശീലന പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ആദ്യത്തെ ആറുമാസം 3000 രൂപ സ്‌റ്റൈപ്പെന്റോടു കൂടിയ ട്രെയിനിങും പിന്നീടുള്ള ആറുമാസം 7000 രൂപ സ്‌റ്റൈപ്പെന്റോടുകൂടിയുള്ള ട്രെയിനിങും ആയിരിക്കും. ഫോണ്‍: 0495-2355900.

Description: Emergency Medicine Nursing Recruitment in Kozhikode Govt.Medical College