പയ്യോളിയില്‍ പതിനൊന്നുകാരനുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍


പയ്യോളി: പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ പയ്യോളിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. അയനിക്കാട് ചൊറിയഞ്ചാല്‍ പുതിയേടത്ത് നാസറിനെ (48) ആണ് പോക്‌സോ കേസില്‍ പയ്യോളി പോലീസ് അറസ്റ്റ് ചെയ്‌യത്. കോടയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രതി കച്ചവടം നടത്തുന്ന സ്ഥാപനത്തില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. വീട്ടിലെത്തിയ കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു പോസ്‌കോ കേസില്‍ പയ്യോളി സ്വദേശിയും അറസ്റ്റിലായിരുന്നു. പന്ത്രണ്ടുകാരനെതിരായ ലൈംഗികാതിക്രമണത്തിനാണ് പയ്യോളി ബാലകൃഷണന്‍ (77) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു.