എല്ലാ വാർഡുകളിൽ വയോജന കൂട്ടായ്മ; എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു


എടച്ചേരി: എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു‌. വൈസ്.പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.

എ.കെ.പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വയോജന രൂപരേഖ ഇ.ഗംഗാധരൻ യോഗത്തിൽ സമർപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡിലും 50 വീടിന് ഒരു വയോജന കൂട്ടായ്മ രൂപീകരിക്കണമെന്നും ഒരു കൂട്ടായ്മ‌യിൽ ഇരുപതിൽ കൂടാത്ത അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും നിർവാഹക സമിതി യിൽ രണ്ട് സ്ത്രീകൾ ഉണ്ടാവണമെന്നും രൂപരേഖയിൽ പറയുന്നു.

കൂട്ടായ്മയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡിലും പഞ്ചായത്ത് തലത്തിലും കൂട്ടായ്മ രൂപീകരിക്കാനും തീരുമാനമായി. കൊയിലോത്ത് രാജൻ സ്വാഗതം പറഞ്ഞു.

Summary: Elderly community in all wards; Elderly workshop organized at Edachery