മദ്രസ അധ്യാപകനായിരുന്ന മണിയൂർ എളമ്പിലാട് മൊയ്തീന്‍ മുസലിയാർ അന്തരിച്ചു


മണിയൂർ: എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ അന്തരിച്ചു . എഴുപത്തിയാറ് വയസായിരുന്നു. എളമ്പിലാട് എൻ യു എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു.

എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗ് , സമസ്ത എന്നിവയുടെ പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് സ്വാലിഹ്, സാജിത, ഷഹീദ

മരുമക്കൾ: തയ്യുള്ളതിൽ അബ്ദുൽ സലാം, സാജിത
ഖബറടക്കം എളമ്പിലാട് ജുമാ മസ്ജിദിൽ നടന്നു.