ഇടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കയറിയിറങ്ങി; കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ടുവയസുകാന്‍ മരിച്ചത് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ
കുറ്റ്യാടി: കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചത് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍. ചുണ്ടേമ്മല്‍ അസ്ലമിന്റെ മകന്‍ അഫ്നാനാണ് ഇന്ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടത്. എട്ടു വയസ്സാണ്.
കളി കഴിഞ്ഞ വീട്ടിലേക്ക് വരികയായിരുന്നു അഫ്‌നാനും സഹോദരനും മഴയെ തുടര്‍ന്ന് ഒരിടത്ത് കയറി നിന്നിരുന്നു. ഈ സമയം ഇതുവഴി കടന്നുപോവുകയായിരുന്ന പരിചയത്തിലുള്ള ഓട്ടോക്കാരന്‍ ഇരുവരെയും വീടിന് സമീപത്ത് ഇറക്കി. വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുകയായിരുന്ന അഫ്‌നാസിനെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ച് വീണ കുട്ടിയുടെ ദേഹത്തുകൂടെ വണ്ടി കയറി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വടയം സൗത്ത് എല്‍.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഫ്‌നാന്‍. ഉമ്മ ഉമൈറ.സഹോദരന്‍ അദ്നാന്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഖബറടക്കം നിട്ടൂര്‍ ജുമ മസ്ജിദില്‍.