പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന എടച്ചേരി സ്വദേശിയായ യുവതി അന്തരിച്ചു


എടച്ചേരി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി അന്തരിച്ചു. ഇരിങ്ങണ്ണൂര്‍ തോട്ടോളിയിലെ കൂടേന്റവിട മുഹമ്മദലിയുടെ ഭാര്യ വളയം സ്വദേശി സൗദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

മൂന്നു മാസം മുമ്പ് വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദയെ വദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വളയത്തെ പരേതനായ തയ്യുള്ളതില്‍ മൊയ്തു മൗലവി- അയിശു ദമ്പതികളുടെ മകളാണ്. മുഹമ്മദ് മുഅവ്വിദ്, ആയിശ ലിയ എന്നിവര്‍ മക്കളാണ്.