ഡിവൈഎഫ്ഐയുടെ സ്‌നേഹവീട്‌ നിര്‍മ്മാണത്തിന് നാട് ഒരുമിക്കുന്നു; നടവരവായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നൽകി എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി ശങ്കരൻ മൂസ്സത്


എടച്ചേരി: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ഡിവൈഎഫ്ഐ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രം ശാന്തി. പിലാവിൽ ഇല്ലം ഉണ്ണി എന്ന ശങ്കരൻ മൂസ്സത് ആണ് ഒരു ദിവസം നടവരവായി ലഭിച്ച മുഴുവന്‍ തുകയും കൈമാറിയത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു തുക ഏറ്റുവാങ്ങി. സിപിഐ (എം) എടച്ചേരി ലോക്കൽ സെക്രട്ടറി ടി.വി ഗോപാലൻ, ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി അംഗം പി.ടി ദിലീപ്, മേഖല സെക്രട്ടറി കെ.സി രഥുൻ രാജ്, മേഖല പ്രസിഡൻ്റ് എം സജിലേഷ്, മേഖല കമ്മറ്റി അംഗങ്ങളായ എൻ.കെ അഖിൽ, കെ സാരംഗ്, വാർഡ് മെമ്പർമാരായ എൻ നിഷ, എം രാജൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ സുഭാഷ്, അംഗങ്ങളായ മനോജ് ടി.പി, പി.കെ ശ്രീജു, ആഘോഷ കമ്മറ്റി അംഗങ്ങളായ നാണു നാദം, നാണു കാട്ടിൽ എന്നിവർ പങ്കെടുത്തു.